Hollywood

ജസ്റ്റിന്‍ ബീബറിന്റെ മുന്‍ കാമുകി അന്തരിച്ചു; അന്ത്യം അമ്മയായി മാസങ്ങൾക്കുള്ളിൽ

പോപ് താരം ജസ്റ്റിൻ ബീബറിന്റെ മുൻ കാമുകിയും ഓസ്ട്രേലിയൻ മോഡലുമായ സഹാറ റായ് (34) ആശുപത്രിയിൽ വെച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ആദ്യകുഞ്ഞ് പിറന്ന് മാസങ്ങൾക്കുള്ളിലാണ് ഈ ദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരണസമയത്ത് പ്രിയപ്പെട്ടവരെല്ലാം സഹാറയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2024 ഏപ്രിലിൽ തനിക്ക് ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ചതായി സഹാറ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. രോഗബാധയെ തുടർന്ന് ശരീരം ഭാഗികമായി തളരുകയും നടക്കാൻ കഴിയാത്ത Read More…