മുണ്ടക്കയം: വിവാഹത്തിന് ഭക്ഷണം നൽകാമെന്ന് ഉറപ്പുനൽകി പണം വാങ്ങിയ ശേഷം കേറ്ററിങ് സ്ഥാപനം വഞ്ചിച്ചതായി പരാതി. സന്തോഷകരമായ ചടങ്ങുകൾക്കിടയിൽ അതിഥികൾക്ക് ഭക്ഷണം കണ്ടെത്താനാകാതെ വധുവിന്റെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. സംഭവത്തിൽ കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിങ് സ്ഥാപനത്തിനെതിരെയും തുക കൈപ്പറ്റിയ വിഷ്ണു എന്നയാൾക്കെതിരെയും ബന്ധുക്കൾ പോലീസിനെ സമീപിച്ചു. ശനിയാഴ്ച ചോറ്റി മഹാദേവ ക്ഷേത്രത്തിൽ വെച്ചുനടന്ന വിവാഹച്ചടങ്ങിലാണ് ഈ ദുരനുഭവമുണ്ടായത്. പനയ്ക്കച്ചിറ സ്വദേശിയായ യുവതിയുടെ വിവാഹാവശ്യത്തിനായി 400 പേർക്കുള്ള സദ്യയ്ക്കായി 1.40 ലക്ഷം രൂപയാണ് നൽകിയിരുന്നത്. എന്നാൽ ഉച്ചയ്ക്ക് Read More…

