തിരുവനന്തപുരം: റഷ്യന്‍ ഫെഡറേഷന്റെ തിരുവനന്തപുരത്തെ ഓണററി കോണ്‍സുലേറ്റായ റഷ്യന്‍ ഹൗസില്‍ പ്രത്യേകം ക്രമീകരിച്ച ബൂത്തില്‍ കേരളത്തില്‍ താമസിക്കുന്ന റഷ്യന്‍ പൗരന്മാര്‍ റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തി. മൂന്നാം തവണയും റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പോളിംഗ് ക്രമീകരിച്ചതായി റഷ്യയുടെ ഓണററി കോണ്‍സലും തിരുവനന്തപുരത്തെ റഷ്യന്‍ ഹൗസ് ഡയറക്ടറുമായ രതീഷ് നായര്‍ പറഞ്ഞു. പോളിംഗ് പ്രക്രിയയില്‍ സഹകരിച്ചതിന് കേരളത്തിലെ റഷ്യന്‍ പൗരന്മാരോട് അദ്ദേഹം നന്ദി അറിയിച്ചു. ‘ഇത് മൂന്നാം തവണയാണ് റഷ്യന്‍ ഫെഡറേഷന്‍ കോണ്‍സുലേറ്റ് റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി Read More…

