മുംബൈയിൽ ട്രക്കിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു ഓട്ടോറിക്ഷ പൂർണമായും തകർന്നുപോയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ട്രക്കിന്റെ ടയർ പൊട്ടിയതിനു പിന്നാലെ ഓട്ടോ തകരുക മാത്രമായിരുന്നില്ല ഓട്ടോറിക്ഷ ഡ്രൈവറുടെ കർണപടം പൊട്ടിയെന്നും റിപ്പോർട്ടുകൾ പറയുന്നു. @Abhimanyu Singh Journalist എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ചെവി പൊത്തി നിൽക്കുന്നതും ഇയാൾക്ക് ചുറ്റും നിരവധി ആളുകൾ കൂടി നിൽക്കുന്നതുമാണ് കാണുന്നത്. ട്രക്കിന്റെ ടയർ പൊട്ടിയതോടെ തകർന്നു പോയ Read More…