Featured Sports

3 ദിവസത്തെ ഇടവേളയുണ്ടെങ്കിൽ ലണ്ടനിലേക്ക് ചാർട്ടേഡ് ഫ്ലൈറ്റ് വേണം: ഗോസിപ്പുകൾക്ക് രസകരമായ പ്രതികരണവുമായി കോഹ്ലി

ബംഗളുരു: ഐ.പി.എല്‍. ക്രിക്കറ്റ്‌ സീസണിനിടെ ഇന്ത്യയില്‍നിന്നു ലണ്ടനിലേക്ക്‌ ചാര്‍ട്ടേഡ്‌ ഫ്‌ളൈറ്റുകള്‍ വേണമെന്ന ആവശ്യമുന്നയിച്ചെന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്ന്‌ നിലവിലെ ചാമ്പ്യന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മുന്‍ നായകന്‍ വിരാട്‌ കോഹ്ലി. മത്സരങ്ങള്‍ക്കിടെ മൂന്ന്‌ ദിവസത്തെ ഇടവേളയുണ്ടെങ്കില്‍ ലണ്ടനിലേക്കു പോകാന്‍ വിമാനം തയാറാക്കണമെന്നു കോഹ്ലി ആവശ്യപ്പെട്ടെന്നു സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹമുണ്ടായി. മത്സരത്തിന്‌ ഒരു ദിവസം മുന്‍പ്‌ മാത്രമേ മടങ്ങിയെത്തുകയുള്ളൂവെന്നും കോഹ്ലി ഫ്രാഞ്ചൈസിയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായി. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട്‌ ചിരിക്കുന്ന ഇമോജികള്‍ക്കൊപ്പം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചാണു കോഹ്ലി കിംവദന്തികളെ തള്ളിക്കളഞ്ഞത്‌. വിരാട്‌ Read More…