Movie News

നടി കാജല്‍ അഗര്‍വാളിന് സംഭവിച്ചതെന്ത്? പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമോ?

കഴിഞ്ഞ ദിവസമാണ് ദക്ഷിണേന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍ റോഡപകടത്തിൽ മരിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അഭ്യൂഹങ്ങൾ വന്‍തോതില്‍ പ്രചരിച്ചതോടെ താരം തന്നെ ഇവയ്ക്ക് അറുതി വരുത്തി രംഗത്തെത്തിയിരിക്കുകയാണ്. വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കാജല്‍ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. കാജൽ ഒരു റോഡപകടത്തിൽ പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റുവെന്നുമായിരുന്നു ആദ്യം വന്ന പോസ്റ്റുകള്‍. പിന്നീട് മരണപ്പെട്ടു എന്നതരത്തിലുള്ള അഭ്യൂഹങ്ങളും വ്യാപിക്കുകയായിരുന്നു. പോസ്റ്റുകള്‍ക്ക് താഴെ ആശങ്കകള്‍ പ്രകടിപ്പിച്ചും പ്രാര്‍ഥനയും പിന്തുണയുമായും താരത്തിന്‍റെ നിരവധി ആരാധകരാണ് എത്തിയത്. പിന്നാലെയാണ് വ്യാജ വാര്‍ത്ത തള്ളി Read More…

Celebrity

എ.ആര്‍. റഹ്മാന്‍ തനിക്ക് പിതാവിനെ പോലെയെന്ന് മോഹിനിഡേ; ‘അദ്ദേഹത്തിന് എന്റെ പ്രായത്തില്‍ ഒരു മകളുണ്ട്’

എആര്‍ റഹ്മാന്‍ തന്റെ പിതാവിനെപ്പോലെയാണെന്നും അദ്ദേഹത്തിന് തന്റെ പ്രായത്തില്‍ ഒരു മകളുമുണ്ടെന്ന് ബാസിസ്റ്റ് മോഹിനി ഡേ. എ.ആര്‍. റഹ്മാന്‍ ഭാര്യ സൈറ ബാനുവില്‍ നിന്ന് 29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വേര്‍പിരിയല്‍ പ്രഖ്യാപിച്ച് ആരാധകരെ ദുഃഖിതരാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ബാസിസ്റ്റായ മോഹിനി ഡേയും അടുത്ത ദിവസം തന്നെ ഭര്‍ത്താവ് മാര്‍ക്ക് ഹാര്‍ട്ട്‌സച്ചിനെ വിവാഹമോചനം ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധമായി ട്രോളുകള്‍ പ്രചരിക്കാന്‍ കാരണമായിരുന്നു. ഇതോടെയാണ് മോഹിനി ഡേ തന്നെ രംഗത്ത് വന്നത്. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് തന്നെ Read More…