Oddly News

മുതല ഇറച്ചി കഴിച്ചാല്‍ ജോലി പോകുമോ ? ഭാര്യയുടെ വിഡിയോ ‘വിനയായി’: അനുമതിയില്ലാതെ തായ്‌ലൻഡ് യാത്ര നടത്തിയ ഉദ്യോഗസ്ഥൻ കുടുങ്ങി!

ഇൻഡോർ ∙ മധ്യപ്രദേശിലെ ഉജ്ജ്വയിൻ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ തായ്‌ലൻഡ് യാത്ര വിവാദത്തിലായി. ഔദ്യോഗികമായി അനുമതി വാങ്ങാതെയാണ് രാജ്കുമാർ റാത്തോഡ് ഭാര്യയ്ക്കൊപ്പം തായ്‌ലൻഡിലേക്ക് സന്ദർശനം നടത്തിയത്. എന്നാൽ തായ്‌ലൻഡിൽ വച്ച് റാത്തോഡിന്റെ ഭാര്യ മുതല ഇറച്ചിയുമായി നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. “തായ്‌ലൻഡിൽ ആദ്യമായി മുതല ഇറച്ചി പരീക്ഷിക്കുന്നു” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതോടെയാണ് റാത്തോഡ് വിദേശയാത്ര നടത്തിയ വിവരം ഓഫിസിലുള്ളവർ അറിയുന്നത്. തുടർന്ന് യാത്ര കഴിഞ്ഞ് റാത്തോഡ് തിരിച്ചെത്തിയപ്പോൾ മേലധികാരികൾ അദ്ദേഹത്തിന് കാരണം Read More…