പരന്ന വയർ എല്ലാവരുടെയും ആഗ്രഹമാണ്, എന്നാൽ അതിനായി വയറിനുള്ള വ്യായാമങ്ങൾ മാത്രം തുടർച്ചയായി ചെയ്യുന്നത് കൊണ്ട് കാര്യമില്ല. വയറിലെ കൊഴുപ്പ് കുറയാൻ ശക്തമായ കാലുകളും വഴക്കമുള്ള നട്ടെല്ലും അത്യാവശ്യമാണെന്ന് കരീന കപൂറിന്റെ ന്യൂട്രീഷനിസ്റ്റ് രുജുത ദിവേക്കർ വ്യക്തമാക്കുന്നു. വയർ കുറയ്ക്കാനായി ആളുകൾ ക്രഞ്ചസുകളും മറ്റ് അബ്സ് വ്യായാമങ്ങളും ചെയ്യാറുണ്ടെങ്കിലും പലപ്പോഴും വയർ മുന്നോട്ട് തള്ളിത്തന്നെ നിൽക്കാറുണ്ട്. കാലുകളുടെ ബലഹീനതയും നട്ടെല്ലിന്റെ വഴക്കമില്ലായ്മയുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഇതിന് പരിഹാരമായി എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വ്യായാമവും അവർ Read More…

