തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു . ഫൈനലിൽ വിരാട് കോലിയുടെ തകർപ്പൻ അർധസെഞ്ചറിയുടെ കരുത്തിലാണ് ആർസിബി വിജയം പിടിച്ചെടുത്തത്. ഓപ്പണർമാരായ വെങ്കിടേഷ് അയ്യരും വിരാട് കോലിയും ചേർന്ന് ടീമിന് മികച്ച തുടക്കമാണ് നൽകിയത്. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിയെ സമ്മർദ്ദത്തിലാക്കാൻ എതിർ ബൗളർമാർക്ക് കഴിഞ്ഞില്ല. ടീം സ്കോർ 62 റൺസിൽ നിൽക്കെ 32 റൺസെടുത്ത വെങ്കിടേഷ് അയ്യർ പുറത്തായി. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കൽ (1), രജത് Read More…
Tag: Royal Challengers Bengaluru
ആർസിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകളെ പ്രതിസന്ധിയിലാക്കി സൂപ്പർ ജയന്റ്സിന്റെ ഇരുട്ടടി, നിര്‍ണായക മത്സരത്തിൽ 9 റൺസ് വിജയം
ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ ഒൻപത് റൺസിന് തോൽപിച്ച് ലക്നൗ സൂപ്പർ ജയന്റ്സ് ആർസിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് വെല്ലുവിളിയുയർത്തി. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലായിരുന്ന ലക്നൗവിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തെത്താനുള്ള ആർസിബിയുടെ അവസരം നഷ്ടമായി. മഴ നിയമപ്രകാരം 19 ഓവറിൽ 213 റൺസെന്ന ലക്ഷ്യവുമായിറങ്ങിയ ബെംഗളൂരുവിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 12 പോയിന്റുള്ള ആർസിബി നിലവിൽ പട്ടികയിൽ മൂന്നാമതാണ്. നേരത്തെ തന്നെ പ്ലേ ഓഫ് സാധ്യതകൾ മങ്ങിയ ലക്നൗവിന് Read More…
റെക്കോഡ് ഡീൽ! 16,916 കോടി രൂപയ്‌ക്ക് റോയൽ ചലഞ്ചേഴ്സിനെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം സ്വന്തമാക്കുന്നു. ഏകദേശം 16,916 കോടി രൂപയ്ക്കാണ് (1.8 ബില്യൺ ഡോളർ) ഐ.പി.എല്ലിലെ ഈ പ്രമുഖ ടീമിനെ ഏറ്റെടുക്കുന്നത്. കരാർ പൂർത്തിയാകുന്നതോടെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഫ്രാഞ്ചൈസിയായി ആർ.സി.ബി മാറും. രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ സംരംഭകൻ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള സംഘം വാങ്ങുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആർ.സി.ബിയുടെ ഈ റെക്കോർഡ് കൈമാറ്റവും പുറത്തുവരുന്നത്. കുമാർ മംഗളം ബിർളയുടെ ആദിത്യ ബിർള ഗ്രൂപ്പിന് പുറമെ Read More…



