റോസച്ചെടികള്‍ മുള്ളുകൊണ്ട് ഇനി നിങ്ങളെ വേദനിപ്പിക്കില്ല. മുള്ളുകളെ പേടിക്കാതെ റോസപ്പൂവ് മുടിയില്‍ ചൂടാനുമാകും. ഫ്രാന്‍സിലെഒരുകൂട്ടം ഗവേഷകരാണു കട്ടികുറഞ്ഞ മുള്ളുകളുള്ള റോസച്ചെടികള്‍ക്കു പിന്നില്‍. ദശലക്ഷക്കണക്കിന് വര്‍ഷത്തെ പരിണാമപരമായ വേര്‍തിരിവ് ഉണ്ടായിരുന്നിട്ടും, പല സസ്യങ്ങളിലും മുള്ളുകള്‍ക്കു പിന്നില്‍ ഒരേ തരം ജീനുകളാണുള്ളതെന്നു കണ്ടെത്തിയതാണു വഴിത്തിരിവായത്. ആദ്യഘട്ട ഗവേഷണം വഴുതന കേന്ദ്രീകരിച്ചായിരുന്നു. വനത്തിലുള്ള അവയുടെ ഇനത്തില്‍പ്പെട്ട ചിലതിനു മുള്ളുകളില്ലായിരുന്നു. ഇവയുടെ ജനിതകമാറ്റമാണു ഗവേഷകനായ ജെയിംസ് സാറ്റര്‍ലി പഠിച്ചത്. ഇതോടെയാണു ലോണ്‍ലി ഗൈ (ലോഗക്ക) എന്ന ജീന്‍ കുടുംബവും മുള്ളുകളുള്ള സസ്യങ്ങളും തമ്മിലുള്ള Read More…