Celebrity

12 കോടിയുടെ റോള്‍സ് റോയ്സ് കള്ളിനന്‍ വാങ്ങുന്ന ആദ്യ നടി; ഉര്‍വശി റൗട്ടേല ചരിത്രമെഴുതി

നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം ‘ദാക്കു മഹാരാജ്’ സിനിമയിലെ ‘ദാബിദി ദിബിദി’ എന്ന ഗാനരംഗത്തിന്റെ പേരില്‍ നടി ഉര്‍വ്വശി റൗട്ടേല നേരിട്ട ട്രോളുകള്‍ ചില്ലറയായിരുന്നില്ല. എന്നാല്‍ സിനിമയുടെ വന്‍ വിജയത്തിനുശേഷം ഉര്‍വശി ചരിത്രം സൃഷ്ടിക്കുകയാണ്. 12 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്സ് കലിനന്‍ വാങ്ങിയാണ് നടി ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഈ കാറ് സ്വന്തമാക്കുന്ന ആദ്യ നടിയായിട്ടാണ് ഉര്‍വശി മാറിയത്. ഇതിലൂടെ ഇന്‍സ്റ്റാഗ്രാം ഫോര്‍ബ്സ് റിച്ച് ലിസ്റ്റിലും ഇടം നേടി. അതിമനോഹരമായ കരകൗശല വൈദഗ്ദ്ധ്യം, നൂതന സവിശേഷതകള്‍, സമാനതകളില്ലാത്ത Read More…