ഇപ്പോഴും വിമാനത്താവളത്തിലേക്ക് പോകാന്‍ കഴിയില്ലെന്നും ‘വീല്‍ചെയറില്‍ ആളുകളെ അഭിമുഖീകരിക്കുന്നതില്‍ പരിഭ്രാന്തിയുണ്ടെന്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പന്ത് അത്ഭുതകരമായി മരണത്തെ മറികടന്നെങ്കിലും പരിക്കുകള്‍ക്ക് ശസ്ത്രക്രിയയും വിപുലമായ പുനരധിവാസവും വരെ ആവശ്യമായിരുന്നു. ജീവന്‍തന്നെ നഷ്ടമായേക്കുമായിരുന്ന അപകടത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു പന്ത്്. അപകടം എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു. എഴുന്നേറ്റപ്പോള്‍, ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു, പക്ഷേ എന്നെ രക്ഷിക്കാന്‍ ദൈവം വളരെ ദയ Read More…