The Origin Story

റെയ്‌നോള്‍ഡ് പേന യുടെ കഥ ; ആധുനിക ‘ബോള്‍പെന്‍ വിപ്ലവ’ ത്തിന്റെയും

1945 ഒക്ടോബര്‍ 29-ന് മാന്‍ഹട്ടനിലെ ഗിംബെല്‍സ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന് മുന്നില്‍ വലിയൊരു ആള്‍ക്കൂട്ടം ആവേശഭരിതരായി കാത്തുനിന്നിരുന്നു. സ്‌റ്റോറില്‍ നിന്നും ഏറ്റവും പുതിയ കണ്ടുപിടുത്തത്തിനായി ആളുകള്‍ ബ്ലോക്കിന് ചുറ്റും അണിനിരന്നതായിരുന്നു അത്. റീഫില്ലിംഗ് ആവശ്യമില്ലാത്തതും തല്‍ക്ഷണം എഴുതാന്‍ കഴിയുന്നതുമായ പേനയായിരുന്നു ആള്‍ക്കാരില്‍ കൗതുകമുണര്‍ത്തിയത്. അമേരിക്കയിലെ ആദ്യത്തെ ബോള്‍പോയിന്റ് പേനയായ റെയ്‌നോള്‍ഡ്‌സ് റോക്കറ്റായിരുന്നു ഇത്. 12.95 ഡോളറിന് വില്‍പ്പന നടത്തിയ പേന ദിവസാവസാനത്തോടെ വിറ്റുതീര്‍ന്നപ്പോള്‍ സ്‌റ്റോറിന് കിട്ടിയത് 100,000 ഡോളറായിരുന്നു. ഇതൊരു സാധാരണ പേന ആയിരുന്നില്ല. എഴുത്തിന്റെ കാര്യത്തില്‍ ഒരു Read More…