Movie News

‘പടിയിറങ്ങൽ പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം’; ‘അമ്മ’യിൽ നിന്ന് രാജി വെച്ച് രേവതിയും പത്മപ്രിയയും

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇരുവരും ഈ വിവരം പങ്കുവെച്ചത്. തങ്ങളുടെ രാജി പെട്ടെന്നുണ്ടായ ഒരു തീരുമാനമോ ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തോടുള്ള പ്രതികരണമോ അല്ലെന്ന് വ്യക്തമാക്കിയ നടിമാർ, പുരുഷാധിപത്യവും അധികാരത്തോടുള്ള മോഹവും കാരണം സംഘടന അതിന്റെ യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്ന് ദുർബലപ്പെട്ടുപോയതായി കുറ്റപ്പെടുത്തി. ഈ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ലെന്നും തങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും അവർ കൂട്ടിച്ചേർത്തു. സംയുക്ത പ്രസ്താവനയുടെ പൂർണ്ണരൂപം Read More…

Crime

വനിതാ പോലീസുകാരി രേവതിയുടെ ചങ്കുറപ്പ്; നഗ്നരാക്കി അച്ഛനെയും മകനെയും ഗുഹ്യഭാഗത്ത് ബൂട്ടിട്ട് ചവിട്ടിക്കൊന്നു, വധശിക്ഷ

തമിഴ്നാട്ടിലെ സാത്താൻകുളം പോലീസ് സ്റ്റേഷനിൽ അച്ഛനും മകനും ക്രൂരമായ മർദ്ദനമേറ്റ് മരിച്ച കേസിൽ, ഹെഡ് കോൺസ്റ്റബിൾ രേവതിയുടെ ധീരമായ വെളിപ്പെടുത്തലുകൾ നിർണ്ണായകമായി. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷം കേസിലെ ഒൻപത് പോലീസ് ഉദ്യോഗസ്ഥർക്കും കോടതി വധശിക്ഷ വിധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട കുറ്റവാളികളെ രേവതി കൃത്യമായി തിരിച്ചറിഞ്ഞതും അവർ നൽകിയ സത്യസന്ധമായ മൊഴിയുമാണ് ഈ കടുത്ത ശിക്ഷാവിധിയിലേക്ക് നയിച്ചത്. 2020-ൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച്ചാണ് ജയരാജിനെയും മകൻ ബെന്നിക്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി ഡ്യൂട്ടിക്കെത്തിയ Read More…

Celebrity

രേവതിയുടേയും ശോഭനയുടേയും തോളില്‍ കൈയ്യിട്ട് മോഹന്‍ലാല്‍; ഓര്‍മ്മച്ചിത്രവുമായി ശോഭന

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ സിനിമ ഓര്‍മ്മകളിലെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് താരം. ചിത്രത്തില്‍ ശോഭനയ്‌ക്കൊപ്പം മോഹന്‍ലാലിനേയും രേവതിയേയുമാണ് കാണാന്‍ സാധിയ്ക്കുന്നത്. രേവതിയുടേയും ശോഭനയുടേയും തോളത്ത് കൈയ്യിട്ടു കൊണ്ട് ഇരിയ്ക്കുകയാണ് മോഹന്‍ലാല്‍. മൂവരും ഒരുമിച്ച് അഭിനയിച്ച സിനിമയായ മായാമയൂരത്തിന്റെ ചിത്രീകരണ വേളയില്‍ എടുത്ത ചിത്രമാണ് ശോഭന Read More…