അര്‍ജന്റീനയുടെയുടെയും മെസ്സിയുടെയും കടുത്ത ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ലോകഫുട്‌ബോളിലെ ഇതിഹാസതാരമായ ലിയോണേല്‍ മെസ്സി ഉടന്‍ ബൂട്ടഴിക്കുന്നില്ല. കോപ്പാ അമേരിക്ക ഫുട്‌ബോളും ഒളിമ്പിക്‌സുമൊക്കെ തുടങ്ങാനിരിക്കെ മെസ്സി ടീമില്‍ ഉണ്ടാകുമെന്ന് തന്നെയാണ് കിട്ടുന്ന സൂചന. ലോകകപ്പും കോപ്പയും ഉള്‍പ്പെടെ ഒരു ഫുട്‌ബോള്‍ താരത്തിന്റെ കരിയറില്‍ എന്തെല്ലാം കിരീടങ്ങള്‍ നേടാന്‍ കഴിയുമോ അതൊക്കെ നേടിയിട്ടുള്ള ലിയോണേല്‍ മെസ്സി അധികം വൈകാതെ കളി നിര്‍ത്തുമെന്ന വാര്‍ത്തയ്ക്കിടയിലാണ് താരം തന്നെ നിലപാട് വ്യക്തമാക്കിയത്. ദേശീയ ടീമിന് ബാദ്ധ്യതയാകുന്നു എന്ന് ശരീരം പറയുന്ന കാലത്തേ കളി നിര്‍ത്താന്‍ Read More…