Movie News

റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക്;”ഒറ്റ” യുടെ ടീസർ പുറത്തിറങ്ങി

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം ‘ഒറ്റ’ യുടെ ടീസർ റിലീസായി. അമിതാഭ് ബച്ചൻ, എ ആർ റഹ്മാൻ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം റസൂൽ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യമാണ്.ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ” ഒറ്റ” യുടെ നിർമ്മാതാവ് എസ് ഹരിഹരൻ. Read More…