ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുതയുടെ കഥകൾക്കിടയിൽ, മനുഷ്യത്വത്തിന് അതിർവരമ്പുകളില്ലെന്ന് തെളിയിക്കുകയാണ് ഷഹ്‌സാദ് ഖാൻ എന്ന പാകിസ്താനി യുവാവ്. ഒമാനിലുണ്ടായ ശക്തമായ പ്രളയത്തിനിടയിൽ ഒരു കാറിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട് ഇന്ത്യക്കാരുടെ ജീവൻ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ചാണ് ഷഹ്‌സാദ് ഖാൻ മാതൃകയായത്. കഴിഞ്ഞ ഞായറാഴ്ച ഒമാനിലുണ്ടായ കനത്ത മഴയെത്തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു. ഈ പ്രളയക്കെടുതിയിൽ പത്തോളം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ സ്വദേശിയായ 25-കാരനായ ഷഹ്‌സാദ് ഖാൻ ഒമാനിലെ Read More…
Tag: RescueMission
ശ്വാസം മുട്ടി മരിക്കുമെന്ന് കരുതി പോലീസ് കാറിന്റെ ചില്ല് തകർത്തു; ഉള്ളിൽ ബോധരഹിതരായി 3 മദ്യപാനികൾ- വീഡിയോ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കടൽത്തീരത്തെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് പോലീസ് തകർക്കുന്നതാണ് വീഡിയോയിലുള്ളത്. ശ്രീ വിജയ പുരം (പഴയ പോർട്ട് ബ്ലെയർ) മേഖലയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പലവിധ അഭ്യൂഹങ്ങളും ഉയർന്നു. എന്നാൽ വീഡിയോയിൽ കാണുന്നത് പൂർണ്ണരൂപമല്ലെന്നും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചില്ല് തകർത്തതെന്നും പോലീസ് വ്യക്തമാക്കി. സീ ഷോർ റോഡിൽ ഒരു കാർ ദീർഘനേരമായി Read More…


