നടനും ജനസേന നേതാവുമായ പവന്‍ കല്യാണ്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായതിനു പിന്നാലെ മുന്‍ഭാര്യ രേണുക ദേശായിക്കെതിരെ വന്‍ സൈബര്‍ അധികഷേപങ്ങളാണ് ഉയരുന്നത്. ഒരു വിഭാഗം രേണുകക്കെതിരെ രംഗത്തെത്തിയത് പവനുമായി വേര്‍പിരിഞ്ഞതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഇപ്പോൾ സൈബര്‍ ആക്രമത്തിനെതിരെ രേണുക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.താനല്ല പവന്‍ കല്ല്യാണാണ് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചതെന്നാണ് രേണുക പറഞ്ഞത്. പവന്‍ കല്യാണുമായി വേര്‍പിരിഞ്ഞതിന് രേണുകയെ വിമര്‍ശിച്ച ഇന്‍സ്റ്റഗ്രാമില്‍ വന്ന കമന്റിന് മറുപടിയായിട്ടായിരുന്നു രേണുകയുടെ പ്രതികരണം. ‘നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷമ വേണമായിരുന്നു സഹോദരി, ദൈവത്തെ Read More…