Crime

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ, പുതിയ പരാതിക്കാരി സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന സിനിമയിലെ നടി

യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പോലീസാണ് നടിയുടെ പരാതിയിൽ നിലവിൽ കേസെടുത്തിരിക്കുന്നത്. തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ ഉടൻ തന്നെ കൊച്ചി പോലീസിന് കൈമാറും. കേസിന്റെ ഭാഗമായി നടിയുടെ രഹസ്യമൊഴി നേരത്തെ തന്നെ കോടതിയിൽ രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയത്. സിനിമാ സെറ്റിൽ വെച്ച് Read More…

Movie News

‘‘അന്ന് പാവം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിച്ചു രഞ്ജിത്ത്, ഇന്ന് അനുഭവിക്കുന്നു’; ആലപ്പി അഷ്റഫ്

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ മോഹൻലാൽ നായകനായ ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ ആ ചി​‍ത്രത്തിന്റെ തിരക്കഥാകൃത്തായ ഇന്നത്തെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അക്കാലങ്ങളിൽ അമിതമായി മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച അവസ്ഥയിലായിരുന്നു രഞ്ജിത്ത്. അയാളുടെ അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും അഷ്റഫ് താൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ‘രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാന്‍ ആദ്യമായി മദ്രാസില്‍ വെച്ച് കാണുമ്പോള്‍ വളരെ ആകര്‍ഷണീയമായ സ്വഭാവസവിശേഷതകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. Read More…