നമ്മളെയൊക്കെ പലപ്പോഴും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് നെഞ്ചെരിച്ചില്‍. അപ്പോള്‍ തന്നെ വീട്ടില്‍ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് ഇത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ ഭാഗത്തു നിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. നെഞ്ചെരിച്ചില്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചില മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം….