പങ്കാളിക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. ഹീബ്രു യൂണിവേഴ്‌സിറ്റി ഓഫ് ജറുസലേം, ഷെബ മെഡിക്കൽ സെന്റർ എന്നിവടങ്ങളിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. കുറഞ്ഞത് ഒൻപത് മാസമെങ്കിലും ഒരുമിച്ച് ജീവിച്ച 54 ദമ്പതികളിൽ നിന്നുള്ള 108 മുതിർന്ന ആളുകളിലാണ് പഠനം നടത്തിയത്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നതിനേക്കാൾ പങ്കാളിക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ആളുകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വർദ്ധനവ് കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. മാത്രമല്ല, പഞ്ചസാരയുടെ അളവ് Read More…
Tag: RelationshipGoals
സിനിമ കാണുന്നതിനിടെ ബധിരയായ കാമുകിക്കായി ഡയലോഗുകൾ ആംഗ്യഭാഷയിലാക്കി കാമുകൻ; ഇന്റർനെറ്റിന്റെ കയ്യടി
സിനിമ തിയേറ്ററിൽ വെച്ച് കേൾവിശക്തിയില്ലാത്ത തന്റെ കാമുകിക്ക് വേണ്ടി ‘ബേബി ഡു ഡൈ ഡു’ എന്ന ഗാനത്തിന്റെ വരികളും സംഭാഷണങ്ങളും ആംഗ്യഭാഷയിലേക്ക് പരിഭാഷപ്പെടുത്തി നൽകുന്ന ഒരു യുവാവിന്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുന്നു. തന്റെ പങ്കാളിക്കും മറ്റുള്ളവരെപ്പോലെ സിനിമ ആസ്വദിക്കാൻ സാധിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഈ യുവാവ് ചിത്രത്തിലെ ഓരോ ഭാഗവും ആംഗ്യഭാഷയിലൂടെ കാമുകിക്ക് വിശദീകരിച്ചു നൽകുന്നത്. തിയേറ്ററിനുള്ളിൽ വെച്ചെടുത്ത ഈ ദൃശ്യങ്ങൾ കണ്ട് നിരവധി ആളുകളാണ് വൈകാരികമായി പ്രതികരിച്ചത്. സ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഉൾക്കൊള്ളലിന്റെയും Read More…
‘ഡ്രമ്മും സിമന്റും’ എന്ന കുറിപ്പോടെ സ്വന്തംചിത്രം, കൊല്ലുമെന്ന് ഭയം; അവള്‍ കാമുകനൊപ്പം പോകട്ടേയെന്ന് ഭര്‍ത്താവ്
ബുലന്ദ്‌ഷഹര്‍: ‘സിമെന്റ് ഓര്‍ ഡ്രം’ (സിമെന്റ് ആന്‍ഡ് ഡ്രം) – ഭാര്യയുടെ മൊബൈല്‍ ഫോണിലെ ഈ മൂന്ന് വാക്കുകള്‍ കണ്ട് ഭര്‍ത്താവ് ഭയന്നുപോയി. തുടര്‍ന്ന് തന്റെ പങ്കാളിയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹറില്‍നിന്നുള്ള രാജ്‌കുമാറിന്റെ കഥയാണിത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് രാജ്‌കുമാര്‍ പറയുന്നു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുമായിരുന്നു. ഴിഞ്ഞ ജൂലൈയില്‍ ഭാര്യ രാജ്‌കുമാറിനെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം താമസിക്കാനെന്നു പറഞ്ഞ് പോയി. പക്ഷേ, അവള്‍ ഒരു മാസം കാമുകനൊപ്പം കഴിഞ്ഞുവെന്ന് രാജ്‌കുമാര്‍ Read More…
കാമുകിക്കൊപ്പം ജീവിച്ചോ, പക്ഷേ പണം തരണം! ഭർത്താവിനെ കാമുകിക്ക് മാസവാടകയ്ക്ക് നൽകി യുവതി; നിരക്ക് മാസം 85,000 രൂപ!
വിവാഹമോചനത്തിന് പകരം ഭർത്താവിനെ കാമുകിക്ക് മാസവാടകയ്ക്ക് നൽകാൻ തയ്യാറായ ഒരു തായ്‌ലൻഡ് സ്വദേശിനിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനായ തന്റെ ഭർത്താവിനെ പ്രതിമാസം 30,000 ബാറ്റിന് (ഏകദേശം 85,000 രൂപ) കാമുകിക്ക് വിട്ടുനൽകാം എന്നായിരുന്നു ‘ഖുൻ ക്വാങ്’ എന്ന മുപ്പത്തിയൊന്നുകാരിയുടെ വിചിത്രമായ വാഗ്ദാനം. പ്രശസ്തമായ ഒരു ടിവി ഷോയിലൂടെയാണ് ക്വാങ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സർവ്വകലാശാലാ പഠനകാലം മുതൽ പ്രണയത്തിലായിരുന്ന ഇവർ 21-ാം വയസ്സിലാണ് വിവാഹിതരായത്. ഇവർക്ക് എട്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്. Read More…




