ഇന്ത്യൻ കുടുംബങ്ങളിൽ പലപ്പോഴും വീട്ടുജോലികളും കുടുംബകാര്യങ്ങളും പ്രതിഫലമില്ലാത്ത കടമകളായാണ് കണക്കാക്കപ്പെടാറുള്ളത്. എന്നാൽ വീട്ടമ്മയായ ഭാര്യയ്ക്ക് വീട്ടുജോലികൾക്കായി പ്രതിമാസം നിശ്ചിത തുക നൽകുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. ഒരു റെഡ്ഡിറ്റ് (Reddit) ഉപയോക്താവാണ് തന്റെ ജ്യേഷ്ഠന്റെയും ഭാര്യയുടെയും ഈ വേറിട്ട സാമ്പത്തിക രീതിയെക്കുറിച്ച് പങ്കുവെച്ചത്. ഭക്ഷണമുണ്ടാക്കലും ശുചീകരണവുമടക്കം വീടുകളിലെ മുഴുവൻ കാര്യങ്ങളും നോക്കിനടത്തുന്നത് ഭാര്യയാണ്. എന്നാൽ ഇത് സൗജന്യമായി ചെയ്യേണ്ട ഭാര്യയുടെ മാത്രം കടമയല്ലെന്നാണ് ഭർത്താവിന്റെ നിലപാട്. പുറത്തുനിന്ന് ഒരാളെ ഈ Read More…

