Healthy Food

മട്ടൺ കറി ഇഷ്ടമാണോ? ചുവന്ന മാംസം കുടലിന്റെ ആരോഗ്യം വഷളാക്കുമെന്ന പഠനം

നല്ല ആരോഗ്യത്തിന്റെ പ്രാഥമിക സൂചകങ്ങളിലൊന്നാണ് കുടലിന്റെ ആരോഗ്യം. ദഹനം, പ്രതിരോധശേഷി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഇത് അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും വഷളാക്കാനും സാധ്യതയുള്ള ഭക്ഷണങ്ങൾ തിരിച്ചറിയാൻ വൈദ്യശാസ്ത്ര സമൂഹം നിരന്തരം പ്രവർത്തിക്കുന്നുണ്ട്. കുടലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ഒന്നാണ് ചുവന്ന മാംസം. പോർക്ക്, ബീഫ്, മട്ടൺ എന്നിവയുൾപ്പെടെയുള്ള ചുവന്ന മാംസം അടങ്ങിയ ഭക്ഷണം കുടലിൽ വീക്കം ഉണ്ടാക്കി അതിനെ ദോഷകരമായി ബാധിക്കുമെന്ന് ‘മോളിക്യുലാർ ന്യൂട്രീഷൻ & ഫുഡ് റിസർച്ച്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. Read More…