ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയിലെ കാര്‍ ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ‘വൈറ്റ് കോളര്‍’ ഭീകരരുടെ ആത്മീയ നേതാവ് ജമ്മു കശ്‌മീരിലെ ഷോപ്പിയാന്‍ സ്വദേശിയായ മൗലവി ഇര്‍ഫാന്‍ അഹമ്മദെന്നു റിപ്പോര്‍ട്ട്. പാകിസ്‌താന്‍ ആസ്‌ഥാനമാക്കിയുള്ള ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള വ്യക്‌തിയാണു മൗലവി. 2023ല്‍, രോഗിയോടൊപ്പം ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് ഷക്കീലിനെയും നബിയെയും മൗലവി ഇര്‍ഫാന്‍ അഹമ്മദ് കണ്ടുമുട്ടിയത്. തുടര്‍ന്ന് ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്‌തു. തുടര്‍ന്ന് സന്ദേശങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ഡോക്‌ടര്‍മാരെ അദ്ദേഹം വലയിലാക്കി. ഷക്കീലും നബിയും അവരുടെ മറ്റ് Read More…

