ടോക്കിയോ: ബ്ലൂഫിന്‍ ടൂണ മത്സ്യം ലേലത്തില്‍പ്പോയത് 28.86 കോടി രൂപയ്ക്ക്. ടോക്കിയോയിലെ ടോയോസു മീന്‍ ചന്തയില്‍ ഇന്നലെ നടന്ന ലേലത്തിലാണു ടൂണയ്ക്ക് റെക്കോഡ് വില ലഭിച്ചത്. 243 കിലോഗ്രാം ഭാരമുള്ള ഈ മീനിനെ സ്വന്തമാക്കിയത് പ്രമുഖ സുഷി ശൃംഖലയായ സുഷി സാന്‍മൈയുടെ നടത്തിപ്പുകാരായ കിയോമുറ കോര്‍പ്പറേഷനാണ്. ഈ വര്‍ഷത്തെ ആദ്യത്തെ ട്യൂണ നല്ല ഭാഗ്യം നല്‍കുമെന്നാണു പ്രതീക്ഷയെന്നു കമ്പനി പ്രസിഡന്റ് കിയോഷി കിമുറ പറഞ്ഞു. പതിവായി പുതുവത്സര ലേലത്തില്‍ പങ്കെടുക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ടോക്കിയോയിലെ ടോയോസു മീന്‍ Read More…
Tag: record
176.5 കി.മീ വേഗത; മിച്ചൽ സ്റ്റാർക് ഷോയിബ് അക്തറിന്റെ റെക്കോർഡ് തകർത്തോ? സത്യം ഇതാ!
ക്രിക്കറ്റിന്റെ ചരിത്രത്തിൽ, 2003-ലെ ക്രിക്കറ്റ് ലോകകപ്പിൽ കേപ്ടൗണിലെ ന്യൂലാൻഡ്‌സിൽ വെച്ച് ഇംഗ്ലണ്ടിന്റെ നിക്ക് നൈറ്റിനെതിരെ ഷോയിബ് അക്തർ എറിഞ്ഞ 161.3 കി.മീ/മണിക്കൂർ (100.23 മൈൽ/മണിക്കൂർ) വേഗതയുള്ള പന്താണ് ഏറ്റവും വേഗതയേറിയ പന്തായി കണക്കാക്കുന്നത്. ഞായറാഴ്ച, പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ഏകദിനത്തിൽ (1st ODI) സ്പീഡ് ഗണ്ണിൽ ഒരു കൗതുകകരമായ സംഖ്യ തെളിഞ്ഞു. ഒന്നാം ഏകദിനത്തിലെ ആദ്യ പന്തിൽ, സ്റ്റാർക്ക്, രോഹിത് ശർമ്മക്ക് എറിഞ്ഞ പന്തിന് സ്പീഡ് ഗൺ രേഖപ്പെടുത്തിയത് 176.5 കി.മീ/മണിക്കൂർ (109 Read More…
ഒരു തവണതന്നെ വലിയ കാര്യം; അപ്പോള്‍ 31 തവണ എവറസ്റ്റ് കീഴടക്കിയാലോ…!! റെക്കോര്‍ഡ്
എവറസ്റ്റിന് മുകളില്‍ കയറുക എന്നത് പര്‍വ്വതാരോഹകരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അപ്പോള്‍ 31 തവണ എവറസ്റ്റിനെ കീഴടക്കിയ കാമി റീത്തയ്ക്ക് ഇനിയെന്താവും ലക്ഷ്യമായിട്ടുണ്ടാകുക. പ്രശസ്ത ഷെര്‍പ്പ ഗൈഡ് കാമി റീത്തയാണ് എവറസ്റ്റ് കൊടുമുടി മുപ്പത്തൊന്നാം തവണയും കീഴടക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതത്തിന്റെ മുകളിലേക്ക് ഏറ്റവും കൂടുതല്‍ കയറുന്ന തന്റെ സ്വന്തം റെക്കോര്‍ഡ് തകര്‍ത്തു. കഴിഞ്ഞ വര്‍ഷം അദ്ദേഹം രണ്ട് വിജയകരമായ കയറ്റങ്ങള്‍ നടത്തി. മെയ് മാസം കൊടുമുടിയിലേക്ക് കയറാന്‍ വീണ്ടും Read More…
കോഹ്ലിയെ മറികടന്ന് പാണ്ഡ്യ , അഞ്ചാം തവണയും സിക്സറോടെ മത്സരം അവസാനിപ്പിച്ചു
ഏറ്റവും കൂടുതല്‍ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ സിക്സറടിച്ച് പൂര്‍ത്തിയാക്കിയ വിരാട് കോഹ്ലിയുടെ റെക്കോഡ് മറികടന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനിടെയാണു പാണ്ഡ്യ റെക്കോഡിട്ടത്. നാല് തവണയാണു കോഹ്‌ലി സിക്‌സറടിച്ചു മത്സരം അവസാനിപ്പിച്ചത്. പാണ്ഡ്യ അഞ്ചാം തവണയും സിക്സറോടെ മത്സരം അവസാനിപ്പിച്ചു. തസ്‌കിന്‍ അഹമ്മദിനെ തുടരെ രണ്ട് ഫോറുകളടിച്ച ശേഷമാണു പാണ്ഡ്യയുടെ സിക്‌സര്‍ വരുന്നത്. മുന്‍ നായകന്‍ എം.എസ്. ധോണിയും ഋഷഭ് പന്തും മൂന്നു തവണ വീതം സിക്‌സറടിച്ചു ജയിപ്പിച്ചവരാണ്. പന്തിനു മാത്രമാണ് Read More…




