ഉത്തരാഖണ്ഡിലെ അൽമോറയിലുള്ള കാഫ്ലിഖാൻ ഗ്രാമക്കാരനായ രവി തംത എന്ന യുവ സംരംഭകൻ, തന്റെ ‘ഹാപിഡ സ്കൈ’ (Hapida Sky) എന്ന സ്റ്റാർട്ടപ്പിന് കീഴിൽ നിർമ്മിച്ച ഒരൊറ്റയാൾ ഇലക്ട്രിക് പറക്കും വാഹനത്തിന്റെ പ്രോട്ടോടൈപ്പ് വിജയിപ്പിച്ചു. ഡ്രോൺ സാങ്കേതികവിദ്യയിൽ മാറ്റങ്ങൾ വരുത്തി വികസിപ്പിച്ചെടുത്ത ‘ഹാപിഡ സ്കൈനെക്സ്’ (HAPIDA SKYNeX) എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ പരീക്ഷണ പറക്കൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. പർവ്വത മേഖലകളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. Read More…

