ഐപിഎല്ലിന്റെ ആരാധകര്‍ക്കൊന്നും ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അഭിപ്രായഭിന്നതകള്‍ ഉണ്ടാകാനിടയില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 19 പന്തില്‍ 37 റണ്‍സ് അടിച്ചു തകര്‍ത്തതോടെ താരത്തിന്റെ ഫോമിന്റെ കാര്യത്തിലും സംശയം കാണാന്‍ സാധ്യതയില്ല. എന്നിട്ടും എന്തിനാണ് ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നായക സ്ഥാനത്ത് നിന്നും മാറിയതെന്ന് കട്ട ധോണി ഫാണ്‍സിന് ഇപ്പോഴും മനസ്സിലായിട്ടില്ല. പതിവിന് വിപരീതമായി ഈ സീസണില്‍ ടീമിനെ നയിക്കാന്‍ നിയോഗിതനായത് യുവതാരം ഋതുരാജ്‌സിംഗ് ഗെയ്ക്ക്‌വാദായിരുന്നു. സിഎസ്‌കെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും (ആര്‍സിബി) തമ്മിലുള്ള ഐപിഎല്‍ 2024 ഉദ്ഘാടന മത്സരത്തിലായിരുന്നു Read More…