മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ പതിനയ്യായിരത്തിലധികം ആളുകളെ എലിവിഷം കലർത്തിയ ഗുളികകൾ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഫയാസ് പ്രേംജിക്ക്, അതിനുള്ള ആശയം ലഭിച്ചത് സ്വന്തം വീട്ടിലെ എലിശല്യത്തിൽ നിന്നാണെന്ന് പൊലീസ്. പുണെയിലെ തന്റെ വീടിന് സമീപം കടുത്ത എലിശല്യമായിരുന്നെന്ന് ഇയാൾ അന്വേഷണസംഘത്തോട് സമ്മതിച്ചു. ഗുളികകൾ തയ്യാറാക്കാൻ പ്രേംജി ഉപയോഗിച്ച ‘സിങ്ക് ഫോസ്ഫൈഡ്’ എലിവിഷം നിർമിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന മാരകമായ പൊടിയാണ്. സിങ്ക് ഫോസ്ഫൈഡ് വ്യത്യസ്ത അളവിൽ മനുഷ്യശരീരത്തിൽ എത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇയാൾ ഗൂഗിളിലും ആർട്ടിഫിഷ്യൽ Read More…

