അപൂർവങ്ങളിൽ അപൂർവമെന്ന് പറയാവുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന് ജന്മം നൽകുന്ന ഒരു സിബ്രായുടെ കൗതുകമുണർത്തുന്ന ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ ശ്രദ്ധനേടുന്നത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തിൽ വെച്ച് ഒരു കൂട്ടം സഫാരി വിനോദസഞ്ചാരികളാണ് അവിശ്വസനീയമായ നിമിഷത്തിനു സാക്ഷ്യം വഹിച്ചത്. തുടർന്ന് സഫാരി ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ആമി ഡിപ്പോൾഡ് ഈ നിമിഷം റെക്കോർഡുചെയ്യുകയും ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിടുകയുമായിരുന്നു. ഇതിനോടകം 21 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോയിൽ സഫാരിക്കിടെ, വിനോദ സഞ്ചാരികൾ ഒരു ജിറാഫിനെ Read More…