Crime

പീഡനത്തിനിരയായവർ ഒത്തുചേർന്നു; 60കാരനെ കൊന്ന് കത്തിച്ച് 8 സ്ത്രീകളുടെ പ്രതികാരം

ഗ്രാമത്തിലെ സ്ത്രീകളെ പീ‍ഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ച് 8 സ്ത്രീകളുടെ പ്രതികാരം. അറുപതുകാരൻ കൊല്ലപ്പെട്ട കേസിൽ എട്ടു വനിതകളടക്കം 10 പേർ അറസ്റ്റിലായി. ഒഡീഷയിലെ ഗജപതി ജില്ലയിലാണു സംഭവം. ഒരു പഞ്ചായത്തംഗവും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. കഴിഞ്ഞ മാസം മൂന്നിന് പ്രതി 52 വയസ്സുള്ള വിധവയെ പീഡിപ്പിച്ചതായി അറസ്റ്റിലായവർ പറഞ്ഞു. ഇയാൾ മുൻപു പീഡിപ്പിച്ച വനിതകൾ വിധവയുടെ വീട്ടിൽ ഒത്തുചേർന്ന് മറ്റു 2 പേരുടെ സഹായത്തോടെയാണു കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടന്ന ദിവസം സ്ത്രീകൾ ഒന്നിച്ചു വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. Read More…

Crime

ബലാല്‍സംഗം വാഷിങ് മെഷീനില്‍ പ്രതിഫലിച്ചു: പ്രതി അറസ്റ്റില്‍

സോള്‍: ദക്ഷിണകൊറിയയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ വാഷിങ് മെഷീന്റെ മിനുസമുള്ള പ്രതലത്തില്‍ പ്രതിഫലിച്ച് സി.സി.ടിവിയില്‍ പതിഞ്ഞതോടെ പ്രതി അറസ്റ്റില്‍. ഇര സമര്‍പ്പിച്ച സി.സി.ടിവി ദൃശ്യങ്ങളില്‍ ആദ്യം ബലാല്‍സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂഷ്മമായി പരിശോധിച്ചപ്പോള്‍ വാഷിങ് മെഷീനിലെ മിനുസമുള്ള ഡോറിന്റെ പ്രതലത്തില്‍ രംഗങ്ങള്‍ വ്യക്തമാകുകയും ഇതിനു ശേഷം ബലാത്സംഗം ഉള്‍പ്പെടെയുള്ള നിരവധി ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പ്രതിയായ 24 കാരന്റെ ശിക്ഷ ദക്ഷിണ കൊറിയയിലെ ഒരു ഹൈക്കോടതി ശരിവച്ചു. മുന്‍ Read More…