സിംഗപ്പൂർ: തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച 32-കാരനായ ചൈനീസ് പൗരന് സിംഗപ്പൂർ കോടതി ഏഴ് വർഷവും ഏഴ് മാസവും തടവ് ശിക്ഷ വിധിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ പിഎച്ച്.ഡി വിദ്യാർത്ഥിയായിരുന്ന ഗാവോ സിയോങ് എന്നയാൾക്കാണ് കോടതി ഈ കടുത്ത ശിക്ഷ നൽകിയത്. നേരത്തെ 2025 ഡിസംബർ 1-ന് ഹൈക്കോടതി ഇയാൾക്ക് ആറ് വർഷവും ആറ് മാസവും തടവ് വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ പരിഗണിച്ച് പുനർവിചാരണ നടത്തിയ ശേഷമാണ് കോടതി ശിക്ഷാ Read More…
Tag: rape attempt
59കാരിയെ പീഡിപ്പിച്ച് 58കാരന്‍; മാട്രിമോണി വഴി നിരവധി സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചു
വിവാഹ വാഗ്ദാനം നൽകി മാട്രിമോണിയൽ സൈറ്റുകൾ വഴി പരിചയപ്പെടുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന 58-കാരൻ പിടിയിലായി. കാസർകോട് നെടുങ്കനാൽ മലങ്കാവ് സ്വദേശിയായ സന്തോഷ് ജോസിനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ 59-കാരിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച പരാതിയിലാണ് ഈ നടപടി. മാട്രിമോണിയൽ സൈറ്റുകളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. ഈ പരാതിക്കാരിയെയും സമാനമായ രീതിയിലാണ് ഇയാൾ Read More…
ഡേറ്റിങിനെത്തിയ യുവതിയുടെ മദ്യത്തില്‍ ‘റേപ്പ് ഡ്രഗ്’ കലര്‍ത്താന്‍ ശ്രമം; ലൈംഗിക ബന്ധം ക്യാമറയില്‍ പകർത്താനും പദ്ധതി, ഇന്ത്യക്കാരന്‍ പിടിയില്‍
ലണ്ടനിലെ പ്രമുഖമായ ‘അനബെൽ’ ക്ലബിൽ ഡേറ്റിംഗിനെത്തിയ യുവതിയുടെ മദ്യത്തിൽ ലഹരിമരുന്ന് കലർത്താൻ ശ്രമിച്ച വികാസ് നാഥ് (63) എന്ന ഇന്ത്യൻ വ്യവസായി പിടിയില്‍. ‘ഡേറ്റ് റേപ്പ് ഡ്രഗ്’ ഇനത്തില്‍പ്പെടുന്ന ഗാമ ബ്യുട്ടിറൊലക്റ്റോന്‍ (GBL) എന്ന മരുന്നാണ് വികാസ് മദ്യത്തില്‍ കലര്‍ത്താന്‍ ശ്രമിച്ചത്. വസ്ത്രത്തിനുള്ളിൽ വാനില എസൻസിന്റെ കുപ്പിയിൽ ഒളിപ്പിച്ചുവെച്ചിരുന്ന ലഹരിമരുന്ന് ഒരു സ്ട്രോ ഉപയോഗിച്ചാണ് ഇയാൾ മദ്യത്തിൽ ചേർത്തത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ബാർ ജീവനക്കാരൻ സമയോചിതമായി ഇടപെട്ട് മദ്യം മാറ്റിവെക്കുകയും ക്ലബ് അധികൃതരെയും പോലീസിനെയും വിവരം Read More…
ബലാല്‍സംഗ ശ്രമിച്ച അയൽക്കാരനെ മഴുകൊണ്ട് വെട്ടിക്കൊന്ന് 18 കാരി; പൊലീസില്‍ കീഴടങ്ങി
തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ മഴുകൊണ്ട് വെട്ടിക്കൊന്ന് 18 കാരി. പുതുവത്സര ദിനത്തിൽ ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. ആത്മരക്ഷയ്ക്കായാണ് പെണ്‍കുട്ടി അക്രമിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് മരിച്ചുപോയ പെണ്‍കുട്ടി തന്‍റെ അമ്മയോടൊപ്പമായിരുന്നു താമസം. ജനുവരി ഒന്നിന് മദ്യപിച്ചെത്തിയ അയല്‍വാസിയായ 45 കാരന്‍ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. ഈ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. വാതില്‍ അകത്തുനിന്ന് പൂട്ടിയ ഇയാള്‍ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ സ്വയരക്ഷയ്ക്ക് Read More…
ആലപ്പുഴയില്‍ 14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; തടഞ്ഞ മാതാപിതാക്കള്‍ക്ക് നേരേ ആക്രമണം, 19കാരൻ അറസ്റ്റിൽ
പതിനാലു വയസുകാരി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ച് കുട്ടി താമസിക്കുന്ന വീട്ടിൽ ഒളിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെയാണ് തിരുവല്ല ഭാഗത്ത് വച്ച് Read More…





