വൈ എന്റർടൈൻമെന്റ്സും കിഷ്കിന്ധ പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ചോറ്റാനിക്കര അമ്പലത്തിൽ വച്ച് നടന്നു. ഒട്ടേറെ പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് സഞ്ജിത്ത് ചന്ദ്രസേനൻ. “ത്രയം “, “നമുക്ക് കോടതിയിൽ കാണാം” എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള സഞ്ജിത്തിന്റെ ചിത്രമാണിത്. 90 കാലഘട്ടത്തിൽ പാലക്കാട് ഉൾഗ്രാമത്തിൽ നടക്കുന്ന ഒരു ക്രൈം ഡ്രാമ അതുമായി ബന്ധപെട്ട് തുടർന്നു നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.പ്രശസ്ത നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ ആദ്യ Read More…