മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ ജന്മദിനമാണ് രാമനവമിയായി കൊണ്ടാടുന്നത്. രാമന്റേയും സീതയുടേയും ചെറിയ മൂർത്തികൾകൊണ്ട് നടത്തുന്ന കല്യാണോത്സവം എന്ന ചടങ്ങ് വീടുകളിൽ നടത്തപ്പെടുന്നു. അന്നേ ദിവസം ഏറ്റവും പ്രധാനപ്പെട്ടൊരു വിഭവമായ പാനകം എന്ന മധുരപാനീയം എല്ലാവരും തയാറാക്കുന്നു. ശർക്കരയും കുരുമുളകും ഉപയോഗിച്ചുണ്ടാക്കുന്നതാണ് പാനകം. നേഹ ദീപക് ഷാ എന്ന പാചകവിദഗ്ദ്ധ പാനകം ഉണ്ടാക്കുന്ന വീഡിയോ പങ്കുവച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശ്രീരാമന്റെ പ്രിയപ്പെട്ട പാനീയമന്ന് അവകാശപ്പെടുന്ന പാനകം എങ്ങനെ ഉണ്ടാക്കാമെന്ന് ഘട്ടം ഘട്ടമായി യുവതി വിശദീകരിക്കുന്നു. Read More…