Featured Spotlight

രാമക്ഷേത്രത്തിലെ കാണിക്കപ്പണം; വൻകൊള്ള മഹാകുംഭമേളയ്ക്കിടെ, കൂടുതല്‍ കട്ടത് ‘അളിയന്മാര്‍’, ഇ.ഡി. വരുന്നു !

അയോധ്യ: രാമക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ വെച്ച് ഏറ്റവും വലിയ കൊള്ള നടന്നത് കഴിഞ്ഞ വർഷത്തെ മഹാകുംഭമേളയുടെ സമയത്താണെന്ന് അയോധ്യ പോലീസ് കണ്ടെത്തി. കേസിൽ പിടിയിലായ എട്ട് പ്രതികളിൽ ചിലർ ഇതിന് മുൻപും ക്ഷേത്രത്തിൽ ചെറിയ തോതിൽ മോഷണങ്ങൾ നടത്തിയിരുന്നു. കുംഭമേള നടന്ന സമയത്ത് ക്ഷേത്രത്തിലെ വഴിപാടുകളിലും സംഭാവനകളിലും വലിയ വർധനവാണ് ഉണ്ടായത്. ഈ സാഹചര്യം മുതലെടുത്താണ് പ്രതികൾ വൻ മോഷണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ Read More…