ഒരുപാട് ആരാധകരുള്ള ബോളിവുഡ് താരമാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം താരം കുറച്ച് ചിത്രങ്ങള്‍ പങ്കിട്ടിരുന്നു. സല്‍മാന്റെ കൈയിലെ വാച്ചാണ് അതില്‍ ശ്രദ്ധനേടിയത്. 34 ലക്ഷം രൂപ വിലയുള്ള ഈ വാച്ച് അദ്ദേഹത്തിന്റെ അമ്മ സമ്മാനമായി നൽകിയതാണ്. ജേക്കബ് ആന്‍ഡ് കോ എപ്പിക് എക്‌സ് രാം ജന്മഭൂമി ടൈറ്റാനിയം എഡിഷന്‍ 2 വാച്ച് തന്റെ അമ്മ സൽമ ഖാൻ തനിക്ക് സമ്മാനമായി തന്നതാണെന്ന് ഹിന്ദുസ്ഥാൻ ടൈംസുമായുള്ള Read More…