ഗ്ളാമറിന്റെയും വയലന്സിന്റെയും ഹൊററിന്റെയും കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു പാത വെട്ടിത്തുറന്നയാളാണ് രാംഗോപാല്‍ വര്‍മ്മയെന്ന് നിസ്സംശയം ആരും സമ്മതിക്കും. ഒരു രാംഗോപല്‍ വര്‍മ്മ സിനിമയുടെ ടച്ച് ഇഷ്ടപ്പെടുന്ന ഒരു പ്രത്യേക വിഭാഗം ആരാധകരെയും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആരാധകര്‍ പുതിയ സിനിമ ‘സാരി’ക്കായി കാത്തിരിക്കുകയാണ്. ശനിയാഴ്ച, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ചിത്രത്തിന്റെ റിലീസ് തീയതി ഡിസംബര്‍ 20 ആയി പ്രഖ്യാപിച്ചു. വര്‍മ്മയുടെ ആര്‍വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുന്ന സിനിമ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നാണ് Read More…