സാഹോദര്യത്തിന്റെ പ്രതീകമായ രക്ഷാബന്ധന്‍ ദിനത്തിൽ ഹൃദയംതൊടുന്ന ഒരു അപൂര്‍വ്വ സംഭവം. ഗുജറാത്തിലെ വൽസാദിൽ ഈ രക്ഷാബന്ധൻ ദിനത്തിൽ മാനുഷികതയുടെ ഉദയം കണ്ടു. മുംബൈയിൽ നിന്നുള്ള 16-കാരിയായ മുസ്‌ലിം പെൺകുട്ടി അനാംത അഹമ്മദ്, ശിവം മിസ്ത്രിയുടെ കൈയ്യിൽ രാഖി കെട്ടിക്കൊടുക്കുമ്പോൾ മതത്തിനപ്പുറത്തുള്ള മനുഷ്യബന്ധത്തിന്റെ സാഹോദര്യം ഉറപ്പിക്കുക മാത്രമായിരുന്നില്ല, മറിച്ച് തന്റെ അവയവമായി മാറിയ പെൺകുട്ടിയുടെ ആത്മാവിനും അവളുടെ രക്തബന്ധമുള്ള സഹോദരന്റെ ഹൃദയവിശാലതയ്ക്കും ഹൃദയംകൊണ്ടുള്ള ബന്ധം തീർക്കുകയായിരുന്നു. പതിനൊന്ന് മാസം മുൻപ്, ശിവത്തിന്റെ ഒമ്പത് വയസ്സുകാരിയായ സഹോദരി റിയ മസ്തിഷ്ക Read More…

