Spotlight

‘കെ.പി.സി.സി. അധ്യക്ഷസ്ഥാനം തരാത്തത് നായരായതുകൊണ്ട്’; സത്യം പറഞ്ഞത് വിവാദമാക്കേണ്ടതില്ലെന്ന് ഉണ്ണിത്താൻ

ന്യൂഡൽഹി: നായർ സമുദായത്തിൽപെട്ട ആളായതുകൊണ്ടാണ് തന്നെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്ന മുൻ നിലപാടിൽ ഉറച്ചുനിന്ന് മുതിർന്ന നേതാവും എം.പി.യുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. താൻ തുറന്നുപറഞ്ഞത് യാഥാർത്ഥ്യമാണ്. അതിൽനിന്ന് പിന്നാക്കം പോകേണ്ടതില്ല. സത്യം പറയുന്നതിനെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉണ്ണിത്താൻ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിഷമമാണെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ പ്രതികരിച്ചു. പദവി ലഭിക്കാത്തതിന് കാരണം സമുദായമാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം. തന്നേക്കാൾ മുതിർന്ന നേതാവായ ഉണ്ണിത്താൻ തന്റെ വികാരങ്ങൾ തനതായ ശൈലിയിൽ തുറന്നുപറഞ്ഞതായി കണ്ടാൽ Read More…