Featured Movie News

‘ജയിലർ പാൻ- ഇന്ത്യനല്ല’; രജനി ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന് തമന്ന

ലോകമെമ്പാടുമുള്ള രജനീകാന്ത് ആരാധകര്‍ കാത്തിരിക്കുന്ന ‘ജയിലർ’ ആഗസ്റ്റ് 10നാണ് തിയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച ചെന്നൈയിൽ നടന്നു. രജനികാന്ത് നായകനാകുന്ന ‘ജയിലർ’ നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. നയൻതാരയുടെ “കോലമാവ് കോകില’ എന്ന ചിത്രത്തിലൂടെ കോളിവുഡിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ്‌ നെൽസൺ. ചിത്രത്തിൽ മലയാളത്തിലെ നടനവിസ്മയം മോഹൻലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം വിനായകനും. കന്നടയില്‍നിന്ന് ശിവ രാജ്കുമാറും ഹിന്ദിയില്‍നിന്ന് ജാക്കി ഷ്റോഫും. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. Read More…