Movie News

ചിരിയും ഗൗരവവും നിറഞ്ഞ കഥാപാത്രങ്ങൾ; “ധീരൻ” ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, Read More…

Movie News

സുരേശന്റേയും സുമലതയുടേയും പ്രണയത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

സമീപകാലത്ത്, ഏറെ കൗതുകവും പ്രതീക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ. നമ്മുടെ നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും അവതരിപ്പിക്കുന്നത്. ഇതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതിലെ പ്രധാന ഘടകം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. അവതരണത്തിലും, കഥയിലും, കാസ്റ്റിംഗിലുമൊക്കെയായി നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചു കൊണ്ടാണ് സംവിധായകനായ രതീഷ് ബാലുഷ്ണപ്പൊതുവാൾ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഇതിലെ സുരേശനും സുമലതയും പ്രേക്ഷകർ ഇതിനു മുമ്പുതന്നെ നെഞ്ചിലേറ്റിയതാണ്. Read More…

Featured Movie News

സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ സെൽഫി ബൂത്തുകൾ റെഡി!!

സുരേശനേയും സുമലതയേയും, 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ… കാത്തു കാത്തിരുന്ന് ഒടുവിൽ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’യുടെ റിലീസിന് മുന്നോടിയായി ഇപ്പോഴിതാ കേരളത്തിലെ വിവിധ തിയേറ്ററുകളിൽ സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ ഒരു സെൽഫി ബൂത്ത് സെറ്റ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. മെയ് 16നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ വരവറിയിച്ച് എത്തിയിരിക്കുന്ന സെൽഫി ബൂത്തിലെത്തി സെൽഫിയെടുക്കാൻ നിരവധി Read More…

Movie News

‘സുമലത ചാവാന്‍ പറഞ്ഞാല്‍ ചത്തിരിക്കണം, ചങ്കുപറിച്ചു തരാന്‍ പറഞ്ഞാല്‍ തന്നിരിക്കണം’

പുതുമയും വ്യത്യസ്തവുമായ അവതരണത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൻ കുടിയേറിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണു് സുരേശൻ്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രണയം തന്നെയാണ് ഈ ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം. പ്രണയ ദിനത്തിന്റെ തലേന്നെത്തിയ ട്രാക്ക് പ്രണയിച്ചു തകർന്നവർക്കു വേണ്ടിയുള്ളതാണ് ഈ ഗാനം. വൈശാഖ് സുഗുണൻ രചിച്ച് ഡോൺ വിൻസന്റ് ഈണമിട്ട് അലോഷി ആദംസ് ആലപിച്ച ചങ്കുരിച്ചാള് എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മൊത്തം എട്ടു ഗാനങ്ങളാണ് Read More…