സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള പ്രശസ്ത ഇൻഫ്ലുവൻസർ ഓം പ്രകാശ് ബിഷ്‌ണോയിക്ക് രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ മാത്രം. ജോധ്പൂർ ജില്ലയിലെ ഇന്തോ കി ധാനി ഗ്രാമപഞ്ചായത്തിൽ സർപഞ്ച് സ്ഥാനത്തേക്ക് മത്സരിച്ച ബിഷ്‌ണോയിയുടെ ദാരുണ പരാജയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. 16 ജില്ലകളിലെ 3,314 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2026-ന്റെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോഴാണ് ഈ അപൂർവ്വ സംഭവം പുറംലോകമറിഞ്ഞത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി 2.1 Read More…
Tag: RajasthanNews
‘ഉത്തരവാദിത്ത’മുള്ള ഉറക്കം! ക്ലാസ് മുറിയില്‍ കൂര്‍ക്കം വലിച്ച് പ്രിൻസിപ്പൽ; കുട്ടികൾക്ക് പാത്രം ചുമക്കാൻ ചുമതല
രാജസ്ഥാനിലെ ഒരു സർക്കാർ സ്കൂളിൽ പ്രവർത്തന സമയത്ത് ഓഫീസിനുള്ളിൽ പ്രിൻസിപ്പൽ സുഖമായി കിടന്നുറങ്ങുന്നു. കരൗലി ജില്ലയിലെ ഭണ്ഡാരി അന്ദ്രൂണി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഈ സംഭവം നടന്നത്. സ്കൂളിലെ പ്രിൻസിപ്പലായ ഡയോഡിറാം മീനയാണ് ജോലി സമയത്ത് മുറിയിൽ കിടന്നുറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ വിഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ദൃശ്യങ്ങൾ വൈറലായതോടെ സ്കൂൾ അധികൃതരുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വീഴ്ചയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നുവരുന്നത്. രാജ്യത്തുടനീളം സർക്കാർ സ്കൂളുകളുടെ മോശം അവസ്ഥയ്‌ക്കെതിരെ Read More…
പാൽ ടാങ്കർ മറിഞ്ഞു; റോഡിലൊഴുകിയ പാൽ കോരിയെടുക്കാൻ പാത്രങ്ങളുമായി ജനക്കൂട്ടം! വീഡിയോ പുറത്ത്
രാജസ്ഥാനിലെ കോട്പുത്ലിക്ക് സമീപം തിരക്കേറിയ ഡൽഹി-ജയ്‌പൂർ ദേശീയപാതയിൽ പാൽ ടാങ്കർ മറിഞ്ഞു. അപകടത്തെ തുടർന്ന് പതിനായിരക്കണക്കിന് ലിറ്റർ പാൽ റോഡിൽ ഒഴുകിപ്പരക്കുകയും കുറച്ചുസമയത്തേക്ക് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഹൈവേ കിംഗ് ഹോട്ടലിന് സമീപം വെച്ച് ടാങ്കറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ ഓടയിലേക്ക് മറിയുകയുമായിരുന്നു. വണ്ടി മറിഞ്ഞതോടെ ടാങ്കറിൽ നിന്നും പാൽ റോഡിലേക്കും പരിസര പ്രദേശങ്ങളിലേക്കും അതിവേഗം ഒഴുകാൻ തുടങ്ങി. ഇത് കണ്ട് വലിയൊരു ജനക്കൂട്ടം സ്ഥലത്തേക്ക് തടിച്ചുകൂടി. അപകടം നടന്ന് മിനിറ്റുകൾക്കകം തന്നെ Read More…



