Lifestyle

ആഹാ… എന്തൊരു സ്വാദ്.. ; മണ്ണും ചെളിയും ചേര്‍ത്തൊരു കിടിലന്‍ വിഭവം !

ഭക്ഷണത്തിന്റെ രുചി കൂട്ടാന്‍ പാചക വിദഗ്ദര്‍ പല പൊടിക്കൈകളും പ്രയോഗിക്കാറുണ്ട്. അക്കൂട്ടത്തില്‍ സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ സുഗന്ധവ്യഞ്ജനങ്ങൾക്ക് പകരം അല്‍പ്പം മണ്ണ് കൂടി ആയാലോ? കേള്‍ക്കുമ്പോള്‍ അതിശയോക്തിയാണെന്ന് തോന്നുമെങ്കിലും ഇറാനിലെ ഹോര്‍മുസ് ദ്വീപ് നിവാസികള്‍ ഈ മാര്‍ഗം ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. നൂറ്റാണ്ടുകളായി ആ പ്രദേശത്തുളളവര്‍ മണ്ണും ചെളിയും ഉപയോഗിച്ചാണ് പാചകം. അതുകൊണ്ട് ഈ ദ്വീപിലെ നിവാസികൾ ഭക്ഷണമോ വിഭവമോ പാഴാക്കുന്നില്ല, മറിച്ച് അത് ആസ്വദിച്ചു കഴിക്കുന്നു. മണ്ണ് ചേര്‍ത്ത് പാകം ചെയ്യുന്ന ഭക്ഷണം ഏറെ രുചിയേറിയതാണെന്നും Read More…

Travel

വ്യത്യസ്തമായ നിറങ്ങളുള്ള മലകള്‍; മഴവില്‍ മലയെന്ന് അറിയപ്പെടുന്ന വിനികുന്‍ക- വീഡിയോ

ഒറ്റ നോട്ടത്തില്‍ മഴവില്ല് ഭൂമിയിലേക്ക് ഇറങ്ങി വന്നതു പോലെ തോന്നും. തെക്കേ അമേരിക്കയിലെ പ്രശസ്തമായ പര്‍വതനിരയായ ആന്‍ഡിസ് കണ്ടാല്‍ ഇങ്ങനെയാണ് തോന്നുന്നത്. പെറുവിലെ ആന്‍ഡിസ് മേഖലയില്‍ ഉള്‍പ്പെട്ടതാണ് ഔസന്‍ഗേറ്റ് മലനിരകള്‍. വ്യത്യസ്തമായ നിറങ്ങളുള്ള മലകള്‍. മേഖലയിലെ ധാതുക്കളും അന്തരീക്ഷവുമാണ് ഇത്തരമൊരു നിറക്കൂട്ട് ഔസന്‍ഗേറ്റില്‍ ഒരുക്കിയത്. മഴവില്‍ മലയെന്ന് അറിയപ്പെടുന്ന വിനികുന്‍ക എന്ന മലയാണ് ഏറ്റവും ശ്രദ്ധേയം. മഴവില്‍ നിറങ്ങളില്‍ പല വര്‍ണങ്ങള്‍ വിനികുന്‍കയില്‍ കാണുന്നു. ഈ മലയ്ക്ക് ഏഴുനിറങ്ങള്‍ കിട്ടിയത് അതിന്റെ ധാതു ഘടന കൊണ്ടാണ്. കളിമണ്ണും Read More…