ഓൺലൈൻ പ്രശസ്തിക്കായി ട്രെയിൻ എഞ്ചിൻ ബൈക്ക് ഉപയോഗിച്ച് വലിച്ചുനീക്കാൻ ശ്രമിക്കുന്ന യുവാവിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുന്നു. പശ്ചിമ ബംഗാൾ സ്വദേശിയായ സോഹൽ എന്ന യുവാവാണ് ഇത്തരമൊരു അപകടകരമായ സാഹസത്തിന് മുതിർന്നത്. ഒരു പ്രമുഖ എസ്യുവി (SUV) ട്രെയിൻ വലിച്ചുനീക്കി ഗിന്നസ് വേൾഡ് റെക്കോർഡ് ഇട്ടത് അനുകരിക്കാനായിരുന്നു യുവാവിൻ്റെ ശ്രമം. പ്രചരിക്കുന്ന വീഡിയോയിൽ, റെയിൽവേ ട്രാക്കിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനുമായി യുവാവ് തൻ്റെ ബൈക്കിനെ വടം ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് കാണാം. തുടർന്ന് ബൈക്ക് ഓടിച്ച് ട്രെയിൻ Read More…

