Celebrity

നടി രാധയുടെ മകള്‍ കാര്‍ത്തിക വിവാഹിതയാകുന്നു? ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് വരന്റെ ചിത്രം?

പ്രമുഖ തമിഴ്‌നടി കാര്‍ത്തികാ നായര്‍ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. നടിയുടേയും പ്രതിശ്രുത വരന്റേയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലെത്തി. തമിഴ് സിനിമാ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായിട്ടാണ് വിവരം. കാര്‍ത്തിക നായര്‍ തന്റെ ഭാവി ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ വൈറലായിട്ടുണ്ട്. തമിഴില്‍ ജീവ നായകനായ കോ എന്ന ഹിറ്റ് സിനിമയിലെ നായികയായ കാര്‍ത്തിക മലയാളത്തിലും തെന്നിന്ത്യയിലെ മറ്റ് അനേകം പ്രാദേശികഭാഷാ സിനിമകളിലും ഹിന്ദിയില്‍ ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും ദിലീപും നായകന്മാരായ കമ്മത്ത് ആന്റ് കമ്മത്ത് സിനിമയില്‍ നായികയായിരുന്നു Read More…