സീന്‍ഡ്രല്ല, ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് മനുഷ്യരെ വിസ്മയിപ്പിച്ച ഫെയറി ടേയ്‌ലുകള്‍ക്ക് എല്ലാ കാലത്തും കേഴ്‌വിക്കാരും കാഴ്ചക്കാരുമുണ്ട്. പിന്നാലെ ബിഗ് സ്‌ക്രീനിലേക്ക് പുതിയതായി എത്താന്‍ പോകുന്നത് സ്‌നോവൈറ്റാണ്. ഹോളിവുഡിലെ വമ്പന്മാരാണ് സിനിമയ്ക്ക് ഒരുക്കം കൂട്ടുന്നത്. ആനിമേഷന് അപ്പുറത്ത് ലൈവ്-ആക്ഷന്‍ രൂപത്തില്‍ വരുന്ന സിനിമയില്‍ സ്‌നോ വൈറ്റായി അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുന്നത് നടി റേച്ചല്‍ സെഗ്ലര്‍ക്കാണ്. 2021-ല്‍ വിഖ്യാതസംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ വെസ്റ്റ് സൈഡ് സ്റ്റോറിയുടെ റീമേക്കിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയിരുന്നു. Read More…