സമൂഹമാധ്യമങ്ങളിൽ ഷർട്ട്ലെസ് ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ നിന്ന് ഭാര്യ തടഞ്ഞതായി നടൻ മാധവന്റെ വെളിപ്പെടുത്തൽ. ടെലിഗ്രാഫിന് മുൻപ് നൽകിയ അഭിമുഖത്തിലെ താരത്തിന്റെ പരാമർശങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. പ്രായത്തിന് അനുയോജ്യമായി പെരുമാറണമെന്ന് ഭാര്യ സരിത ഉപദേശിച്ചതോടെയാണ് ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നത് അവസാനിപ്പിച്ചതെന്ന് താരം വ്യക്തമാക്കുന്നു. പ്രായത്തിന് ചേർന്ന രീതിയിൽ നടക്കാൻ ബുദ്ധിമുട്ടുണ്ടോ എന്നും ഷർട്ടില്ലാത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് നിർത്തിക്കൂടെ എന്നും ഭാര്യ ചോദിച്ചപ്പോൾ ആദ്യമൊന്നും അതിലെ കുഴപ്പം മനസ്സിലായിരുന്നില്ലെന്ന് മാധവൻ പറയുന്നു. എന്നാൽ എന്തിനായിരുന്നു താൻ Read More…

