Sports

ക്വിന്റണ്‍ ഡീകോക്കിന് ഏകദിന ലോകകപ്പിലെ നാലാം സെഞ്ച്വറി; സങ്കക്കാരയ്ക്കും രോഹിതിനുമൊപ്പം

പൂനെ: ഈ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കുതിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്കിന് ലോകകപ്പിലെ നാലാം സെഞ്ച്വറി. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഡി കോക്ക് 2023 ഏകദിന ലോകകപ്പിലെ തന്റെ നാലാമത്തെ സെഞ്ച്വറി നേടി.ന്യൂസിലന്റിനെതിരേ 114 റണ്‍സാണ് ഡീകോക്ക് നേടിയത്. മൂന്ന് സിക്‌സറും 10 ബൗണ്ടറികളുമാണ് ഡീകോക്ക് അടിച്ചു കൂട്ടിയത്. ഇതോടെ ശ്രീലങ്കയുടെ മൂന്‍ നായകന്‍ കുമാര്‍ സങ്കക്കാരയ്ക്കും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ശേഷം ഒരു ലോകകപ്പില്‍ നാലു സെഞ്ച്വറികള്‍ നേടുന്ന Read More…

Featured Sports

ഡീകോക്കിന് മുന്നാം സെഞ്ച്വറി; ഈ അടി അടിച്ചാല്‍ രോഹിതിന്റെ റെക്കോഡും തകരും, ഇന്ത്യന്‍ ആരാധകര്‍ ആശങ്കയില്‍

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഫോം ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഇന്ത്യന്‍ ആരാധകരെയാണ്. ജയിക്കുന്ന മത്സരങ്ങളിലെല്ലാം പടുകൂറ്റന്‍ റണ്‍റേറ്റില്‍ കുതിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡീകോക്ക് ബംഗ്‌ളാദേശിനെതിരേയും സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികള്‍ കുറിച്ച ഇന്ത്യന്‍ നായകന്‍ രോഹിതിന്റെ റെക്കോഡ് തകരുമോ എന്നാണ് ആശങ്ക.ലോകകപ്പില്‍ ഡീകോക്ക് നേടുന്ന മൂന്നാം സെഞ്ച്വറിയാണ് ഇത്. 140 പന്തുകളില്‍ 174 റണ്‍സാണ് ഡീകോക്ക് അടിച്ചു കൂട്ടിയത്. 15 ബൗണ്ടറികളും ഏഴു സിക്‌സറുകളുമാണ് ഡീകോക്കിന്റെ ബാറ്റില്‍ നിന്നും പറന്നത്. നെതര്‍ലാന്‍ഡ്സിനും ഇംഗ്ലണ്ടിനുമെതിരെ മുമ്പത്തെ Read More…

Sports

ക്വിന്റണ്‍ ഡീകോക്ക് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തകര്‍ത്തു ; ലാറയും ജയവര്‍ദ്ധനെയും ഉള്‍പ്പെട്ട ഇതിഹാസങ്ങളുടെ ക്ലബ്ബില്‍

ലോകത്തെ ഏറ്റവും കിടയറ്റ ബാറ്റ്‌സ്മാന്‍മാരുടെ ഒരു വലിയ നിരയാണ് ഇന്ത്യന്‍ ടീമിലുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിന്റെ ഈ നേട്ടത്തിനടുത്ത് പോലുമില്ല. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ സെഞ്ച്വറി എന്ന നേട്ടമാണ് ഡീകോക്ക് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ അടിച്ചുപറത്തിയ ഡീകോക്ക് രണ്ടാം മത്സരത്തില്‍ ഇരയാക്കിയത് ഓസ്‌ട്രേലിയയെയാണ്. ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഡീകോക്കിന്റെ പ്രകടനം. 106 പന്തുകളില്‍ നിന്നും 109 റണസാണ് ഡീകോക്ക് നേടിയത്. 8 ബൗണ്ടറികളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു ഡീകോക്കിന്റെ ഇന്നിംഗ്‌സ്. Read More…