വാഷിങ്ടണ്‍: വിമാനത്തില്‍ വിളമ്പിയ മാംസാഹാരം തൊണ്ടയില്‍ കുടുങ്ങി സസ്യഭുക്കായ വയോധികന്‍ മരിച്ച സംഭവത്തില്‍ 128,821 ഡോളര്‍ (ഏകദേശം 1.14 കോടി രൂപ) നഷ്ടപരിഹാരമാവശ്യപ്പെട്ട് ഖത്തര്‍ എയ്ര്‍വേയ്സിനെതിരേ കേസ്. കലിഫോര്‍ണിയയില്‍ കാര്‍ഡിയോളജിസ്റ്റായിരുന്ന ശ്രീലങ്കന്‍ പൗരന്‍ ഡോ. അശോക ജയവീര(85)യാണ് 2023 ജൂണ്‍ 30-ന് ലൊസാഞ്ചലസില്‍നിന്ന് കൊളംബോയിലേക്കുള്ള യാത്രാമധ്യേ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ മരിച്ചത്. 15 മണിക്കൂറിലേറെ നീളുന്ന യാത്രയില്‍ സസ്യാഹാരം വേണമെന്നു ഡോ. ജയവീര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അങ്ങനെയൊരു ഓര്‍ഡര്‍ ലഭിച്ചില്ലെന്നും അതിനാല്‍, സാധാരണ വിളമ്പുന്ന സസ്യേതരഭക്ഷണത്തില്‍നിന്നു മാംസഭാഗം Read More…

