റൈറ്റ് സഹോദരന്മാര് വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പേ ഇന്ത്യക്ക് ‘പുഷ്പക വിമാനം’ ഉണ്ടായിരുന്നെന്ന് ബി.ജെ.പി. നേതാവും കേന്ദ്ര കൃഷിമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്. ഹനുമാനെ ആദ്യ ബഹിരാകാശ സഞ്ചാരിയായി കണക്കാക്കാമെന്ന ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിന്റെ പരാമര്‍ശത്തിനു പിന്നാലെയാണ് ചൗഹാനും സമാന അഭിപ്രായപ്രകടനം നടത്തിയത്. ഭോപ്പാലില്‍ 25നു നടന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (ഐ.ഐ.എസ്.ഇ.ആര്.) ബിരുദദാനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ചൗഹാന്. ഇന്ത്യയുടെ ഇതിഹാസങ്ങളെയും ചരിത്രത്തെയും വാനോളം പ്രശംസിച്ചായിരുന്നു 25 മിനിട്ടോളം നീണ്ട Read More…

