ഇന്ത്യന്‍ നഗരങ്ങളിലെ വൃത്തിയില്ലായ്മയാണ് ടൂറിസംമേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ത്യാക്കാരെ വൃത്തി പഠിപ്പിക്കുകയാണ് 38 കാരിയായ ജാപ്പനീസ് യുവതി അക്കി ഡോയി. തനിക്ക് പരിചയമുള്ള ഇംഗ്‌ളീഷിലും ഇംഗ്‌ളീഷ് അറിയാത്തവരുമായി ആംഗ്യഭാഷയില്‍ സംസാരിച്ചും ഇവര്‍ പരിസരശുചിത്വത്തെക്കുറിച്ചും ഡസ്റ്റബിന്‍ ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ചും പഠിപ്പിക്കുകയാണ്. 2022 ല്‍ ആദ്യമായി ഒഡീഷ സന്ദര്‍ശിക്കുകയും പുരിയില്‍ താമസമാക്കുകയും ചെയ്ത ഇവര്‍ ഇപ്പോള്‍ ‘ഒറ്റയാള്‍ശുചീകരണസേന’യായി പ്രവര്‍ത്തിക്കുകയാണ്. പുരിനഗര ത്തെയും പുരിബീച്ചിനെയും മാലിന്യമുക്തമാക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. ഒരു സംഗീത, യോഗ പരിശീലകയായ ഡോയി എല്ലാ ദിവസവും രാവിലെ പുരി Read More…